Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chiyaan Vikram

കു​ര​ങ്ങു​മാ​യി റീ​ൽ ചെ​യ്തു, ചി​യാ​ൻ വി​ക്രം വി​വാ​ദ​ത്തി​ൽ; അ​ന്വേ​ഷ​ണ​വു​മാ​യി വ​നം വ​കു​പ്പ്

കു​ര​ങ്ങു​മാ​യി റീ​ൽ ചെ​യ്ത് ന​ട​ൻ ചി​യാ​ൻ വി​ക്രം വി​വാ​ദ​ത്തി​ൽ. വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന കു​ര​ങ്ങു​മാ​യി​ട്ടാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ റീ​ൽ. എ​ന്നാ​ൽ ഇ​ത് വി​വാ​ദ​മാ​യ​തോ​ടെ ന​ട​ൻ റീ​ൽ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ൽ നി​ന്നും ഡി​ലി​റ്റ് ചെ​യ്തു.

ലാ​ർ ഗി​ബ്ബ​ൺ എ​ന്ന വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന കു​ര​ങ്ങു​മാ​യാ​ണ് വി​ക്രം റീ​ൽ എ​ടു​ത്ത​ത്. ദേ​ശീ​യ വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​ര​വും വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന സ​സ്യ​ങ്ങ​ളു​ടെ​യും മൃ​ഗ​ങ്ങ​ളു​ടെ​യും സം​ര​ക്ഷ​ണ​ത്തി​നാ​യു​ള്ള സൈ​റ്റ്സ് (CITES) ന് ​കീ​ഴി​ലും സം​ര​ക്ഷി​ക്കു​ന്ന കു​ര​ങ്ങു​മാ​യു​ള്ള വീ​ഡി​യോ​യാ​ണ് വി​ക്ര​ത്തെ വി​വാ​ദ​ത്തി​ലാ​ക്കി​യ​ത്.

വി​ക്ര​മി​ന്‍റെ മ​ക​ളു​ടെ ഭ​ർ​ത്താ​വി​ന്‍റെ അ​ച്ഛ​നും ബി​സി​ന​സു​കാ​ര​നു​മാ​യ സി.​കെ രം​ഗ​നാ​ഥ​ന് വം​ശ​നാ​ശം നേ​രി​ടു​ന്ന അ​പൂ​ർ​വ ജീ​വി​ക​ളു​ടെ വ്യാ​പാ​ര​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ് ഇ​ത്ത​രം ജീ​വി​യു​മൊ​ത്തു​ള്ള വി​ക്ര​മി​ന്‍റെ വീ​ഡി​യോ.

വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന ജീ​വി​ക​ളു​ടെ വ്യാ​പാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടും ഇ​വ​യെ കൈ​വ​ശം വ​ച്ച​തി​ന്‍റെ പേ​രി​ലും രം​ഗ​നാ​ഥ​നെ​തി​രെ ത​മി​ഴ്നാ​ട് വ​നം​വ​കു​പ്പ് അ​ന്വേ​ഷ​ണ​വും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വി​ക്ര​മി​ന്‍റെ വീ​ഡി​യോ​യി​ൽ ഉ​ള്ള കു​ര​ങ്ങി​നെ രം​ഗ​നാ​ഥ​ൻ മ​ണി​പ്പൂ​രി​ൽ നി​ന്നും വാ​ങ്ങി​യ​താ​ണെ​ന്നും ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു.

വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന ജീ​വി​ക​ളു​ടെ അ​ന്താ​രാ​ഷ്ട്ര വ്യാ​പാ​ര​ത്തെ​ക്കു​റി​ച്ചു​ള്ള ക​ൺ​വെ​ൻ​ഷ​ൻ (CITES) അ​നു​ബ​ന്ധം I-ൽ ​ലാ​ർ ഗി​ബ്ബ​ണു​ക​ൾ പ​ട്ടി​ക​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്, കൂ​ടാ​തെ ആ​വ​ശ്യ​മാ​യ CITES ഇ​റ​ക്കു​മ​തി, ക​യ​റ്റു​മ​തി അ​നു​മ​തി​ക​ൾ, ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് ഫോ​റി​ൻ ട്രേ​ഡ് (DGFT) ഡോ​ക്യു​മെ​ന്റേ​ഷ​ൻ, അ​ത് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന സം​സ്ഥാ​ന​ത്തെ ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ന്‍റെ അ​നു​മ​തി എ​ന്നി​വ​യി​ല്ലാ​തെ സ്വ​ന്ത​മാ​ക്കാ​ൻ ക​ഴി​യി​ല്ല.

കു​ര​ങ്ങ് ചെ​ന്നൈ​യി​ലെ​ത്തി​യ​ത് ഏ​ത് സാ​ഹ​ച​ര്യ​ത്തി​ലാ​ണെ​ന്നും വി​ദേ​ശ ഇ​ന​ങ്ങ​ളെ കൈ​വ​ശം വ​യ്ക്കു​ന്ന​തി​നും കൈ​മാ​റു​ന്ന​തി​നും നി​യ​ന്ത്രി​ക്കു​ന്ന എ​ല്ലാ നി​യ​മ​പ​ര​മാ​യ ആ​വ​ശ്യ​ക​ത​ക​ളും പാ​ലി​ച്ചി​ട്ടു​ണ്ടോ എ​ന്നും വ​കു​പ്പ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്ന് ചീ​ഫ് വൈ​ൽ​ഡ്‌​ലൈ​ഫ് വാ​ർ​ഡ​ൻ രാ​കേ​ഷ് കു​മാ​ർ ദോ​ഗ്ര പ​റ​ഞ്ഞു.

മ​ണി​പ്പൂ​രി​ൽ നി​ന്നും ചെ​ന്നൈ​യി​ലെ​ത്തി​യ കു​ര​ങ്ങി​നെ ദ​ത്തെ​ടു​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കൈ​മാ​റ്റം ചെ​യ്ത​തെ​ന്നാ​ണ് രേ​ഖ​ക​ൾ ഉ​ള്ള​ത്. എ​ന്നാ​ൽ ഇ​തി​ന് ഇ​പ്പോ​ഴും ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ന്‍റെ അ​നു​മ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നി​രി​ക്കെ​യാ​ണ് വി​വാ​ദം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

തെ​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ​യി​ൽ നി​ന്നും കു​ര​ങ്ങി​നെ ക​ട​ത്തി​യ​താ​കാ​മെ​ന്നും വ​നം വ​കു​പ്പ് സം​ശ​യി​ക്കു​ന്നു​ണ്ട്. നി​ല​വി​ൽ കു​ര​ങ്ങ് എ​ങ്ങ​നെ ഇ​ന്ത്യ​യി​ലെ​ത്തി​യെ​ന്ന​തി​ന്‍റെ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും കു​ര​ങ്ങ് എ​വി​ടെ നി​ന്നും വ​ന്നു എ​ന്ന​തി​ലും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. വി​ക്ര​മി​ന്‍റെ വി​ഡി​യോ​യി​ലു​ള്ള ലാ​ർ ഗി​ബ്ബ​ൺ പൂ​ർ​ണ വ​ള​ർ​ച്ചെ​യ​ത്തി​യാ​താ​ണെ​ന്നും എ​ത്ര കാ​ല​മാ​യി ഈ ​കു​ര​ങ്ങി​നെ പി​ടി​കൂ​ടി​യി ത​ട​വി​ലാ​ക്കി​യി​ട്ടെ​ന്ന് വ​ന്യ​ജീ​വി സം​ര​ക്ഷ​ണ​പ്ര​വ​ർ​ത്ത​ക​ർ ആ​ശ​ങ്ക​യ​റി​യി​ക്കു​ന്നു​ണ്ട്.

മ​ലേ​ഷ്യ, ഇ​ന്തോ​നീ​ഷ്യ, താ​യ്ല​ൻ​ഡ്, മ്യാ​ൻ​മ​ർ,ലാ​വോ​സ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലാ​ണ് ഗി​ബ്ബ​ണു​ക​ൾ ഉ​ള്ള​ത്. ഉ​യ​ർ​ന്ന മ​ര​ങ്ങ​ളു​ള്ള കാ​ടു​ക​ളി​ലാ​ണ് സാ​ധാ​ര​ണ​യാ​യി ലാ​ർ ഗി​ബ്ബ​ൺ കു​ര​ങ്ങു​ക​ൾ അ​തി​ജീ​വി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ൽ ഈ ​ഗി​ബ്ബ​ണ്‍ വ​ള​രു​ന്നി​ല്ല. ഇ​വ​യെ മെ​രു​ക്കി വ​ള​ർ​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നും കൂ​ട്ടി​ലി​ട്ടു വ​ള​ർ​ത്തു​ന്ന​തും ഇ​വ​യു​ടെ സ്വാ​ഭാ​വി​ക ആ​വാ​സ വ്യ​വ​സ്ഥ​യി​ൽ നി​ന്നും മാ​റ്റി​നി​ർ​ത്തു​ന്ന​തും കു​റ്റ​ക​ര​മാ​ണെ​ന്നും പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​ർ പ​റ​യു​ന്നു.

Latest News

Corehub Up